01:47pm 12 October 2026
NEWS
ഖത്തറിലെത്തിയ അണ്ടർ 15 ഇന്ത്യൻ ടീമിന് ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ഹമദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.
12/10/2026  11:55 AM IST
nila
ഖത്തറിലെത്തിയ അണ്ടർ 15 ഇന്ത്യൻ ടീമിന് ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ഹമദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.

 

ദോഹ: അസർബൈജാനിലെ ബാക്കുവിൽ നടക്കാനിരിക്കുന്ന കന്നി ഫിഫ അണ്ടർ-15 വേൾഡ് കപ്പ് & ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്ത്യൻ അണ്ടർ-15 ദേശീയ ഫുട്ബോൾ ടീം ഖത്തറിലെത്തി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ മഞ്ഞപ്പട കോച്ച് ബിബിയാനോ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ എത്തിയ യുവടീമിന് ഉജ്ജ്വല സ്വീകരണം നൽകി. 

അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ഒക്ടോബർ 24 മുതൽ 30 വരെയാണ് ഫിഫ അണ്ടർ-15 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിന് മുന്നോടിയായി ഖത്തറിൽ വെച്ച് ഇന്ത്യൻ ടീം നിർണായക സന്നാഹ മത്സരങ്ങളിലും പരിശീലനങ്ങളിലും പങ്കെടുക്കും. ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഈ ചരിത്രപരമായ ഫിഫ പോരാട്ടത്തിൽ മിന്നുന്ന വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യൻ സംഘം ഖത്തറിലെ പരിശീലന മത്സരങ്ങൾക്കായി എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img